ക്രിസ്റ്റ്യൻ “കിലി” ഗോൺസാലസ് ഇനി ഇന്റർ മയാമിയുടെ പുതിയ ഹെഡ് കോച്ച്.അർജന്റീനയുടെ മുൻ ദേശീയ താരമായ 52കാരനായ കിലി ഗോൺസാലസ് മെസ്സിയുടെ മുൻ ദേശീയ ടീം സഹതാരം കൂടിയാണ്. അർജന്റീനയ്ക്കായി 56 മത്സരങ്ങൾ.കളിച്ചത് ഇന്റർ മിലാൻ, വലൻസിയ, സരഗോസ തുടങ്ങിയ വമ്പൻ ക്ലബുകളിൽ.പരിശീലകനായി റൊസാരിയോ സെൻട്രൽ, യൂണിയൻ, പ്ലാറ്റെൻസ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ മോശം ഫോമിലായിരുന്ന ഇന്റർ മയാമിയെ വീണ്ടും വിജയവഴിയിലേക്ക് എത്തിക്കുകയെന്ന വലിയ ദൗത്യമാണ് കിലിക്ക് മുന്നിലുള്ളത്. നിലവിൽ ടീമിന് തുടർച്ചയായ 5 മത്സരങ്ങളിൽ വിജയമില്ല.വർക്ക് പെർമിറ്റ് ലഭിക്കുന്നതുവരെ ഗില്ലെർമോ ഹോയോസ് തന്നെയാണ് ടീമിനെ താൽക്കാലികമായി നയിക്കുക.മെസ്സിയും കിലിയും വീണ്ടും ഒരുമിച്ച്!ഇത്തവണ അർജന്റീന ജേഴ്സിയിലല്ല. ഇന്റർ മയാമിയുടെ കൂടെ ശ്രമിക്കും.

إرسال تعليق