ക്രിസ്റ്റിയാനോ റൊണാൾഡോ വീണ്ടും ചരിത്രം തിരുത്തിയിരിക്കുന്നു.അൽ-താവൂണിനെതിരായ മത്സരത്തിൽ നിർണായക ഗോൾ നേടിയ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ നസ്സറിന്റെ എക്കാലത്തെയും ടോപ് സ്കോറർ എന്ന റെക്കോർഡ് സ്വന്തമാക്കി.
റെക്കോർഡ് വിവരങ്ങൾ
104 ഗോളുകൾ – അൽ-നസ്സറിനായി സൗദി പ്രോ ലീഗിൽ
മുഹമ്മദ് അൽ-സഹ്ലാവിയുടെ 103 ഗോൾ റെക്കോർഡ് മറികടന്നു
വെറും 110 മത്സരങ്ങൾ മാത്രം (അൽ-സഹ്ലാവിക്ക് 205 മത്സരങ്ങൾ വേണ്ടിവന്നു)
കരിയറിലെ ആകെ ഗോൾ നേട്ടം 978 ഇനി വേണ്ടത് 22 ഗോൾ മാത്രം അതിശയിപ്പിക്കുന്ന 1000 ഗോൾ എന്ന നാഴികക്കല്ലിലേക്ക്.ഇതുവരെ അൽ-നസ്സറിനായി 150 മത്സരങ്ങളിൽ 155 ഗോളുകൾക്ക് കാരണക്കാരനായി (ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ)
റൊണാൾഡോ യുടെ പ്രതികരണം
ഞാൻ വളരെ സന്തോഷവാനാണ് ഇതൊരു വലിയ നേട്ടമാണ് പക്ഷേ ഇത് ക്രിസ്റ്റിയാനോയുടെ മാത്രം നേട്ടമല്ല എന്റെ ടീമംഗങ്ങൾക്ക് നന്ദി പറയണം അവരില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല എപ്പോഴും എന്നെ പിന്തുണയ്ക്കുന്ന ആരാധകർക്കും നന്ദി.
മറ്റു ഹൈലൈറ്സുകൾ
അൽ-നസ്സർ തുടർച്ചയായ 91 മത്സരങ്ങളിൽ ഗോൾ നേടി – ഫുട്ബോൾ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗോൾ സ്ട്രീക്ക്
ഈ സീസണിൽ 4-ൽ 4 ജയം – പട്ടികയിൽ ഒന്നാം സ്ഥാനം
എല്ലാ ടൂർണമെന്റുകളിലുമായി അൽ-സഹ്ലാവിയുടെ 131 ഗോൾ റെക്കോർഡിന് സമനില – ഇനി മുന്നിലുള്ളത് മാജിദ് അബ്ദുള്ളയുടെ 259 ഗോൾ എന്ന ക്ലബ് റെക്കോർഡ് മാത്രം.

إرسال تعليق