ഫൈനലിൽ അർജൻറീനയെ തോൽപ്പിക്കാൻ പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടായി എന്നുള്ള അഭ്യൂഹം വരുന്ന കൂട്ടത്തിൽ ഫെയർ പ്ലേ അവാർഡിന്റെ കാര്യം കൂടി പറയണം.
ഈ വേൾഡ് കപ്പിൽ ഫെയർ പ്ലേ അവാർഡ് കിട്ടിയത് നെതർലാൻഡ്സ് ടീമിന് ആയിരുന്നു. ഏറ്റവും മാന്യമായി കളിക്കുന്ന ടീമിന് നൽകുന്ന അവാർഡാണ് ഇത്.
ടൂർണമെന്റിൽ ഉടനീളം മാന്യമായി കളിച്ച ടീം അർജൻറീന ആയിരുന്നു. നൂറ്റി പത്തിലേറെ ഫൗളുകൾ ആണ് അവർക്ക് ആകെ മത്സരങ്ങളിൽ നിന്നായി നേരിടേണ്ടി വന്നത്. ഏറ്റവും കൂടുതൽ ഫൗളുകൾ നേരിടേണ്ടി വന്ന ടീമും അർജൻറീന തന്നെ. ഒരു കവിളത്ത് കിട്ടിയാൽ മറ്റേ കവിളും കൂടി കാണിച്ചു കൊടുക്കുന്ന അഹിംസാ മാർഗ്ഗം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ് അർജൻറീന ഇത്രയേറെ ഫൗളുകൾ നേരിടേണ്ടി വന്നത്.
അനാവശ്യമായ റെഡ് കാർഡ് കിട്ടിയപ്പോൾ എൻസോയോ, കളിക്കാൻ പോലും ഇല്ലാതിരുന്ന ഗാവി വന്ന് ആ.ക്രമിച്ചപ്പോൾ പരെഡസോ രോഷാകുലർ ആയില്ല എന്നതാണ് ടീമിൻറെ അച്ചടക്കം. കഴിഞ്ഞ വേൾഡ് കപ്പ് കിട്ടിയപ്പോൾ എത്ര മാന്യമായാണ് എമിലിയാനോ അത് സെലിബ്രേറ്റ് ചെയ്തത് . ഈ തവണ അവാർഡ് കൊണ്ടുപോയ നെതർലാൻഡ്സ് കഴിഞ്ഞ എഡിഷനിൽ അപകടകരമായ രീതിയിൽ പുറത്തുള്ള പ്ലയേഴ്സിന് നേരെ ബോളടിച്ചതും കണ്ടതായിരുന്നല്ലോ.
എന്നിട്ടും ഫെയർപ്ലേ അവാർഡ് നൽകാൻ തയ്യാറായില്ല എന്ന് മാത്രമല്ല, ഗൂഢാലോചനയിലൂടെ ഫൈനലിൽ ടീമിനെ തോൽപ്പിച്ചു കളയുകയും ചെയ്തു.

إرسال تعليق