സൗദി പ്രോ ലീഗിൽ 3 - 2ന് അൽ എത്തിഫാഖിനെ തോൽപിച്ച്  അൽനാസറിന് വിജയം.സംഭവ ബഹുലമായ മത്സരത്തിൽ 12 ആം മിനിറ്റിൽ തന്നെ അൽ നാസർ ഗോൾ കീപ്പർ റെഡ് കാർഡ് കണ്ട് പുറത്ത് പോയി.പത്ത് പേരുമായി ചുരുങ്ങിയ അൽ നാസർ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ വഴങ്ങി.പിന്നീട് അപ്രതീക്ഷിതമായി അൽ നാസറിൻ്റെ തിരിച്ച് വരവായിരുന്നു കണ്ടത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാം പകുതിയിൽ പിൻവലിച്ച ശേഷം ആയിരുന്നു ടീമിൻ്റെ മികച്ച തിരിച്ച് വരവുണ്ടായത്.സൂപ്പർ താരം സാദിയോ മാനെയുടെ ഇരട്ട ഗോൾ ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.വിജയത്തോടെ അൽ നാസർ പോയിൻ്റ് പട്ടികയില് ഒന്നാം സ്ഥാനം നില നിർത്തി.

Post a Comment

أحدث أقدم