20 വർഷത്തെ കാത്തിരിപ്പിന് വിരാമം! ചരിത്രമെഴുതി ഭാരതത്തിന്റെ 'യംഗ് ബ്ലൂസ്'; എ.എഫ്.സി അണ്ടർ-20 ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി!
ഇന്ത്യൻ ഫുട്ബോളിന് അഭിമാന നിമിഷം! എ.എഫ്.സി അണ്ടർ-20 ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവനിര പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത ഉറപ്പിച്ചു. 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ എ.എഫ്.സി അണ്ടർ-20 ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുന്നത്.
ഡാന്നി മെയ്തേയ് (25'), വിശാൽ യാദവ് (60'), സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ എം.ഡി അർബാഷ് (79') എന്നിവരുടെ ഗോളുകളിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ 3-0ന്റെ വിജയം സ്വന്തമാക്കിയത്.

إرسال تعليق