അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടികൂടിയിറങ്ങാനുള്ള ലിയോണൽ മെസ്സിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, അദ്ദേഹത്തിന് ഇനി ഫുട്ബോൾ ലോകത്തോട് ഒന്നും തെളിയിക്കാനില്ലെന്ന് വ്യക്തമാക്കിയ മുൻ ബാഴ്‌സലോണ -ഇന്റർ മയാമി -അർജന്റീന പരിശീലകൻ.

 ടാറ്റാ മാർട്ടിനോ പറഞ്ഞ വാക്കുകൾ:

​വിഷമകരമായ കാര്യമാണെങ്കിലും എപ്പോഴെങ്കിലും സംഭവിക്കേണ്ട ഒന്നായിരുന്നു ഇത്. അർജന്റീന ഫുട്ബോളിനും ലോക ഫുട്ബോളിനും വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തുതന്ന ഒരാളെ സംബന്ധിച്ച്, ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ അവൻ സന്തോഷവാനായിരിക്കുക എന്നത് മാത്രമാണ് പ്രധാനം.

​അവനോട് ഇനി പുതിയ ആവശ്യങ്ങളും പ്രതീക്ഷകളും ഉന്നയിക്കേണ്ടതില്ല. തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ജീവിതം സന്തോഷത്തോടെ ആസ്വദിക്കാനും താൻ ആഗ്രഹിക്കുന്നത് വരെ ക്ലബ്ബ് ഫുട്ബോളിൽ തുടരാനുമാണ് അവൻ ഇനി ശ്രദ്ധിക്കേണ്ടത്.  

​അർജന്റീനക്കാർക്കും ലോക ഫുട്ബോളിനും വേണ്ടി അവൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. അതിനാൽ തന്നെ സ്വന്തം കുടുംബത്തോടും സുഹൃത്തുക്കളോടും ആലോചിച്ച് മനസ്സമാധാനത്തോടെ മുന്നോട്ട് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും അവനുണ്ട്.

Post a Comment

أحدث أقدم