ഇന്ത്യൻ ഫുട്ബോളിന് മാറ്റം വരുത്താൻ ബ്രസീൽ എത്തുന്നു എന്ന വാർത്ത ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.ഇന്ത്യയും ബ്രസീലും ആയുള്ള സൗഹൃദ മത്സരം കളിക്കാനാണ് ബ്രസീൽ ടീം ഇന്ത്യയിലേക്ക് എത്തുന്നത്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ മികച്ച ഫുട്ബോൾ മൈതാനം ആയ സാൾട്ട് ലേക്കിലാണ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരം ആകും എന്നാണ് പ്രതീക്ഷ. ഈ മത്സരം ഇന്ത്യൻ ഫുട്ബോളിൻ്റെ നിലവാരം ഉയർത്തുകയും ഫുട്ബോളിന് കൂടുതൽ പ്രതീക്ഷ നൽകുകയും ചെയ്യും.ഇന്ത്യൻ ഫുട്ബോളിനെ ഇൻ്റർനാഷണൽ തലത്തിൽ ഉയർത്താനാണ് ഫുട്ബോൾ ഫെഡറേഷൻ്റെ തീരുമാനം.ഇതൊരു ചരിത്ര മത്സരം ആകുമെന്നതിൽ സംശയം ഇല്ല.

Post a Comment