ഇതിഹാസങ്ങളുടെ കൂട്ടത്തിൽ മറ്റൊരു മഹാ അവതാരം ആയി മാറി കഴിഞ്ഞിരിക്കുന്നു ലയണൽ മെസ്സി എന്ന മനുഷ്യൻ.ഇനി തനിക്കൊന്നും നേടാനില്ലെങ്കിലും ഫുട്ബോളിനോടുള്ള തൻ്റെ താൽപര്യം ഒരു രീതിയിലും കുറയാതെ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമായി മാറി കഴിഞ്ഞിരിക്കുന്നു.

അരങ്ങൊഴിയുന്നമെസ്സി..... ഇതിഹാസങ്ങളുടെ ഇതിഹാസമായി പടിയിറങ്ങുന്ന മെസ്സിക്ക് തെളിയിക്കാൻ ഒന്നുമില്ല..... ലോകകപ്പും, കോപ്പ അമേരിക്കയും, ഫൈനൽസീമയും എല്ലാം നേടി. 1000 ഗോൾ എന്ന റെക്കോർഡും തൂക്കാൻ 2027 കാത്തിരിക്കുന്നു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ആരാധകർ ആസ്വദിച്ചിരിക്കുക മെസ്സിയുടെ ആരാധകർ ആയിരിക്കും. അദ്ദേഹത്തിന്റെ ഇക്കാലയളവിൽ മൂന്ന് ലോകകപ്പ് ഫൈനലുകൾ വരെയുള്ള മത്സരങ്ങൾ എങ്കിലും ആസ്വദിക്കാൻ കഴിഞ്ഞു എന്നത് അവരുടെ ഭാഗ്യമാണ്. മറ്റൊരു താരത്തിന്റെ ആരാധകർക്കും അവകാശപ്പെടാൻ ഇല്ലാത്ത അപൂർവ്വവും ചരിത്രപരവുമായ നേട്ടമാണിത്.

​ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫുട്ബോൾ ലോകത്ത് ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും യാത്ര കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. തന്റെ കരിയറിൽ അർജന്റീനയെ മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിലേക്ക്  ക്യാപ്റ്റനായി നയിക്കാൻ സാധിച്ച ലോകത്തിലെ ഏക താരമാണ് മെസ്സി.

മെസ്സി എന്ന വ്യക്തി ഫുട്ബോളിന് വേണ്ടി തന്നെ നൽകിയതാണ്  ജീവിതം.ചെറു പ്രായത്തിൽ മികച്ച രീതിയിൽ ഫുട്ബോൾ കളിക്കുകയും മറ്റുള്ളവരെ തൻ്റെ മായാജാലം ആസ്വദിക്കുകയും ചെയ്തു.

Post a Comment

أحدث أقدم