ഞാൻ സിനദിൻ സിദാനെക്കുറിച്ച് ഓർത്തുപോയി

 


ലോകകപ്പ് സെമിഫൈനലിൽ ഒന്ന് പൊരുതാൻ പോലും സാധിക്കാതെ വീണുപോയ ഫ്രാൻസിനെ കണ്ടപ്പോൾ ഞാൻ സിനദിൻ സിദാനെക്കുറിച്ച് ഓർത്തുപോയി. സിദാൻ കളിച്ചിരുന്ന കാലത്ത് ലോകകപ്പിലും യൂറോ കപ്പി സിദാൻ ആരായിരുന്നു എന്ന് ഈ റെക്കോർഡുകൾ വിളിച്ചുപറയുന്നുണ്ട്! 2006-ലെ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ സ്പെയിനും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആ ഗെയിമിൽ സിദാൻ കാഴ്ച്ചവെച്ച പ്രകടനം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞുപോവുകയില്ല! ലും ഫ്രാൻസ് സ്പെയിനിനുമുന്നിൽ തല കുനിച്ചിട്ടില്ല. സിദാൻ ബൂട്ടുകൾ അഴിച്ചുവെച്ചതിനുശേഷം ഒരു പ്രധാന ടൂർണ്ണമെൻ്റിൽ സ്പാനിഷ് പടയെ പരാജയപ്പെടുത്തുവാൻ ഫ്രാൻസിന് സാധിച്ചിട്ടുമില്ല!

സിദാൻ ആരായിരുന്നു എന്ന് ഈ റെക്കോർഡുകൾ വിളിച്ചുപറയുന്നുണ്ട്! 2006-ലെ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ സ്പെയിനും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആ ഗെയിമിൽ സിദാൻ കാഴ്ച്ചവെച്ച പ്രകടനം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞുപോവുകയില്ല! 


അന്ന് സിദാൻ ഒരുപാട് വെല്ലുവിളികളുടെ മദ്ധ്യത്തിലാണ് നിന്നിരുന്നത്. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനുവേണ്ടി കളിക്കുകയായിരുന്ന സിദാനെ പ്രായവും പരിക്കുകളും വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ലാ ലിഗയിലെ ഏറ്റവും മികച്ച 40 താരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുമ്പോൾ സിദാൻ അതിൽ ഉൾപ്പെടുകയില്ല എന്ന് പല ഫുട്ബോൾ പണ്ഡിതരും വിധിയെഴുതിക്കഴിഞ്ഞിരുന്നു!

അങ്ങനെ ഒരുപാട് മുറിവുകളുടെ നീറ്റലുമായിട്ടാണ് സിദാൻ 2006-ലെ ലോകകപ്പിൽ പങ്കുചേരാനെത്തിയത്. ഗ്രൂപ്പ് സ്റ്റേജിലെ ഫ്രാൻസ് ടീമിൻ്റെ പ്രകടനങ്ങൾ നിരാശപ്പെടുത്തുന്നതായിരുന്നു. രണ്ട് സമനിലകളും ഒരു വിജയവും കരസ്ഥമാക്കിയ ഫ്രാൻസ് സ്വിറ്റ്സർലൻഡിന് പിന്നിലായിട്ടാണ് ഗ്രൂപ്പിൽ ഫിനിഷ് ചെയ്തത്!


ടോഗോയ്ക്കെതിരെയുള്ള ഗെയ്മിലാണ് ഫ്രാൻസിൻ്റെ ഏക വിജയം പിറന്നത്. ആ  മത്സരത്തിൽ സിദാൻ കളിച്ചിരുന്നില്ല. സിദാൻ പുറത്തിരിക്കുകയും ഫ്രാൻസ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ഫ്രഞ്ച് നായകൻ്റെ രക്തത്തിനുവേണ്ടിയുള്ള മുറവിളികൾ കൂടുതൽ ശക്തമായി!

പ്ര്വീ-ക്വാർട്ടറിൽ ഫ്രാൻസിൻ്റെ എതിരാളികളായിരുന്ന സ്പെയിൻ അത്യുജ്ജലമായ ഫോമിലായിരുന്നു. അവരുടെ ടീമിൻ്റെ ശരാശരി പ്രായം 25 ആയിരുന്നു! അതിനുമുമ്പ് കളിച്ച 26 അന്താരാഷ്ട്ര മത്സരങ്ങളിൽ സ്പെയിൻ തോൽവി അറിഞ്ഞിരുന്നില്ല!


''വയസ്സൻ പട'' എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന ഫ്രാൻസിനെ സ്പെയിൻ അടിയറവ് പറയിക്കുമെന്ന് എല്ലാവരും വിചാരിച്ചു. പ്രമുഖ സ്പാനിഷ് ദിനപത്രമായ മാഴ്സയിൽ ഒരു വിവാദ തലക്കെട്ട് പ്രത്യക്ഷപ്പെട്ടു-

ഞങ്ങൾ സിദാനെ റിട്ടയർ ചെയ്യിക്കാൻ പോവുകയാണ്...!!''പ്രീ-ക്വാർട്ടർ ആരംഭിച്ചപ്പോൾ മൂന്നാം മിനുറ്റിൽ ഫ്രാൻസിന് ഒരു കോർണർ ലഭിച്ചു. സ്പാനിഷ് ആരാധകരുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട് സിദാൻ ആ കിക്ക് എടുത്തു! അപ്പോൾ കാണികൾ ''ഗുഡ്ബൈ സിദാൻ'' എന്ന് ആർത്തുവിളിച്ചു!


ഡേവിഡ് വിയ പെനൽറ്റിയുടെ സഹായത്തോടെ നേടിയ ഗോളിൽ സ്പെയിൻ ലീഡ് നേടി. ഫ്രാങ്ക് റിബറി ഫ്രാൻസിനുവേണ്ടി വലകുലുക്കിയതോടെ സ്കോർ 1-1 എന്ന നിലയിലായി. കളിയുടെ എൺപത്തിമൂന്നാം മിനുറ്റ് വരെ ആ അവസ്ഥയ്ക്ക് മാറ്റം വന്നില്ല.

പിന്നീടാണ് സിദാൻ തൻ്റെ വിശ്വരൂപം പുറത്തെടുക്കുന്നത്! ആദ്യം സിദാൻ തൊടുത്തുവിട്ട ഫ്രീ കിക്കിലൂടെ പാട്രിക് വിയേര സ്കോർ ചെയ്തു! ഏഴ് മിനിറ്റുകൾക്കുശേഷം സിദാനും ഗോളടിച്ചു! 3-1 എന്ന നിലയിൽ ഫ്രാൻസിന് മിന്നുന്ന ജയം!


പിന്നീട് സിംഹഗർജ്ജനം പോലെ സിദാൻ പ്രഖ്യാപിച്ചു-

'എപ്പോൾ വിരമിക്കണം എന്നത്  എൻ്റെ സ്വാതന്ത്ര്യമാണ്. അക്കാര്യം തീരുമാനിക്കേണ്ടത് മാഴ്സയല്ല....!!''

ആ ലോകകപ്പിൽ ഫ്രാൻസ് റണ്ണേഴ്സ് അപ് ആയി. ഫൈനലിൽ സിദാന് ചുവപ്പ് കാർഡ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഫ്രാൻസ് തന്നെ കിരീടം ഉയർത്തുമായിരുന്നു.

2026-ലെ ലോകകപ്പ് സെമിയിൽ ഫ്രാൻസ് മിസ് ചെയ്തത് ആ 'സിദാൻ ടച്ച് ' ആയിരുന്നു. ഇത്തവണയും സ്പെയിൻ പെനൽറ്റിയിലൂടെ ആദ്യം വലകുലുക്കി. പക്ഷേ ഫ്രാൻസിനെ തിരിച്ചുകൊണ്ടുവരാൻ ശേഷിയുള്ള ഒരു സിദാൻ ഫ്രഞ്ച് ആർമിയിൽ ഇല്ലാതെ പോയി!

കിലിയൻ എംബാപ്പെ തീർച്ചയായും മഹാനായ കളിക്കാരനാണ്. പക്ഷേ മറ്റൊരു സിദാന്‍ ഇനി ഉണ്ടാവുകയില്ല എന്ന സത്യം അംഗീകരിച്ചേ മതിയാകൂ!

ഫ്രാൻസിൻ്റെ പുതിയ പരിശീലകനായി സിദാൻ എത്തും എന്ന് റിപ്പോർട്ടുകളുണ്ട്. അത് സത്യമാവട്ടെ. ഫ്രാൻസിന് നഷ്ടപ്പെട്ട പറുദീസ സിദാൻ തൻ്റെ ഉള്ളംകയ്യിലൂടെ തിരിച്ചുപിടിക്കട്ടെ...!



0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم