യൂറോപ്യൻ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലിവർപൂളിന് തകപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ അർജന്റീനൻ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററാണ് ലിവർപൂളിന്റെ വിജയഗോൾ സ്വന്തമാക്കിയത്.

ഡീഗോ സിമിയോണിയുടെ പ്രതിരോധ നിരയെ ഭേദിച്ച് മാക് അലിസ്റ്റർ നേടിയ നിർണ്ണായക ഗോളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്.
​ലിവർപൂളിന്റെ പത്താം നമ്പർ കുപ്പായത്തിൽ മധ്യനിര നിയന്ത്രിക്കുക മാത്രമല്ല, നിർണ്ണായക നിമിഷങ്ങളിൽ ഗോളടിച്ച് ടീമിന്റെ രക്ഷകനാകാനും അർജന്റീനൻ ലോകകപ്പ് വിജയിക്ക് സാധിക്കുന്നു.

 അലക്സിസ് മാക് അലിസ്റ്റർ, ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താരം
എന്ത് ഗംഭീരമായ തിരിച്ചുവരവാണ്  ആൻഫീൽഡിൽ  ലിവർപൂളിന് വേണ്ടി അറ്റ്‌ലറ്റികോ മാഡ്രിഡിനെതിരെ ഇടംകാലുകൊണ്ട് ഒരു അസാധാരണ ഗോളടിച്ച് അലക്സിസ് മാക് അലിസ്റ്റർ സ്കോർ 2-1 ആക്കി മാറ്റി.  ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ ലിവർപൂളിന് ഇത് നിർണായകമായ മൂന്ന് പോയിന്റുകൾ സമ്മാനിച്ചു. 
  ഈ ആഴ്ച അദ്ദേഹത്തിന്റെ കരാറുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അനിശ്ചിതത്വങ്ങൾക്കും ഇടയിലും, ഒരു യഥാർത്ഥ ലിവർപൂൾ താരത്തിന് ചേർന്ന രീതിയിലാണ് അലക്സിസ് മറുപടി നൽകിയത് — തന്റെ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് വിജയ ഗോൾ  നേടികയും  ചെയ്തു

Post a Comment

Previous Post Next Post