ലോകകപ്പിന് ശേഷം തൻ്റെ ക്ലബ് ആയ അൽ നാസറിൽ തിരിച്ചെത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ലോകകപ്പിന് ശേഷമുള്ള ഇടവേളയിലായിരുന്നു താരം.ക്രിസ്റ്റ്യാനോ ജോർജിന ദമ്പതികളുടെ വിവാഹവും ഇതിനിടെ നടന്നിരുന്നു.
ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തിയ താരം അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷ.തൻ്റെ കരിയറിലെ 1000 ഗോൾ പൂർത്തീകരിക്കുക എന്നതാണ് താരത്തിൻ്റെ ലക്ഷ്യം. അൽ നാസറിനെ കൂടുതൽ കിരീടങ്ങൾ നേടിക്കൊടുക എന്ന ഉദ്ദേശം കൂടി ക്രിസ്റ്റിയാനോക്ക് ഉണ്ട്.താരം പുതിയ ലുക്കിൽ ആണ് പരിശീലനത്തിനെത്തിയത്.

Post a Comment