ഫുട്ബോളിലെ ഏറ്റവും നിർണായകമായ ഒരു ട്രാൻസ്ഫർ ടീമുകൾ ഉറ്റുനോക്കുന്നുണ്ടെങ്കിൽ അത് സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയുടെ ആയിരിക്കും.റോഡ്രിക്കായി ബാഴ്സലോണയും റയലും രംഗത്തുണ്ട്.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഉണ്ടെങ്കിലും റോഡ്രി സിറ്റി വിടാൻ തന്നെയാണ് തീരുമാനം എന്ന് അറിയിച്ചിരുന്നു. ബാഴ്‌സലോണയിലേക്കാണെങ്കിൽ ടീമിൻ്റെ മദ്യനിരയുടെ ആക്കം കൂട്ടാൻ ടീമിന് സാധിക്കും.
റയലിനെ ഞെട്ടിച്ച് വമ്പൻ ട്വിസ്റ്റ് ബാഴ്‌സലോണയിൽ ചേരാനുള്ള തന്റെ അന്തിമ തീരുമാനം റോഡ്രി റയൽ മാഡ്രിഡിനെ അറിയിച്ചു! മാഞ്ചസ്റ്റർ സിറ്റിയെയും താരം ഈ വിവരം അറിയിച്ചിട്ടുണ്ട്. റോഡ്രിയുടെ തീരുമാനത്തെ ബഹുമാനിക്കുന്ന സിറ്റി 60M-70M യൂറോയുടെ ഓഫർ ലഭിച്ചാൽ റോഡ്രിയെ ബാഴ്‌സയിലേക്ക് വിടാൻ തയ്യാറാകും എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഒഫീഷ്യലായ തിരുമാനങ്ങൾ ഉടനെ പുറത്ത് വരും എന്ന പ്രതീക്ഷയോടെ ആണ് ടീമുകൾ കാത്തിരിക്കുന്നത്.

إرسال تعليق