പ്രൊഫഷണൽ ഡി ഫുട്ബോൾ ലീഗിൽ ഒരേ ടീമിൽ സഹതാരങ്ങൾ ആയിരുന്നവർ ഇന്ന് ഒരു വർഷത്തിന് ശേഷം എതിർ ടീമിൽ കളിക്കുന്നു.റൊസാരിയോ സെൻട്രൽ - റിവർ പ്ലേറ്റ് പോരാട്ടത്തിലാണ്.ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും. ഇന്ന് രണ്ടു ക്ലബ്ബുകളുടെയും നായകന്മാരായി മുഖാമുഖം നിൽക്കുന്നത്.ഇരുവരും ഒരു വർഷം മുമ്പ് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ സഹതാരങ്ങളായിരുന്നു.
റൊസാരിയോ സെൻട്രൽ - റിവർ പ്ലേറ്റ് മത്സരത്തിൽ റിവർ പ്ലേറ്റിനേ 1-0 റൊസാരിയോ സെൻട്രൽ തോൽപ്പിച്ചു. ഒറ്റമെൻഡി യുടെ ഓൺ ഗോളിൽ ആണ് റൊസാരിയോ മുൻപിൽ എത്തിയത്.റൊസാരിയോ താരം ഇമ്മാനുവേൽ കൊറോണൽ റെഡ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും റിവർ പ്ലേറ്റിന് തിരിച്ചടിക്കാൻ കഴിഞ്ഞില്ല.2022-ൽ അർജന്റീനയ്ക്കൊപ്പം ലോകകപ്പ് ഉയർത്തി ചരിത്രം കുറിച്ച ഈ ഇതിഹാസങ്ങൾ, അർജന്റീനിയൻ ഫുട്ബോളിൽ വീണ്ടും എതിരാളികളായി മാറി.

Post a Comment