1.ലിയോണാർഡോ ബാലെർഡി

അർജന്റീനയുടെ അടുത്ത പ്രതിരോധ താരമാകുമോ.പരിക്ക് കാരണം 2026 ലോകകപ്പ് നഷ്ടമായത് ബാലെർഡിക്ക് വലിയ തിരിച്ചടിയായിരുന്നു. പക്ഷേ അതുകൊണ്ട് അദ്ദേഹത്തിന്റെ കഥ അവസാനിച്ചിട്ടില്ല. നിക്കോളാസ് ഒട്ടമെൻഡിയുടെ അന്താരാഷ്ട്ര കരിയർ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, 27-കാരനായ സെന്റർ-ബാക്ക് അർജന്റീനയുടെ പ്രതിരോധത്തിന്റെ പ്രധാന തൂണാകാനുള്ള എല്ലാ ഗുണങ്ങളും സ്വന്തമാക്കിയിട്ടുണ്ട്

ശാന്തത, നേതൃത്വപാടവം, പിന്നിൽ നിന്ന് ആത്മവിശ്വാസത്തോടെ കളി കെട്ടിപ്പടുക്കാനുള്ള കഴിവ്.ലോകകപ്പ് സ്വപ്നം വൈകിയതാണ്, അവസാനിച്ചതല്ല. അർജന്റീനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അടുത്ത മത്സരങ്ങളിൽ അവസരം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്താൽ ഒട്ടമെൻഡിയുടെ പകരക്കാരൻ ആകും ലിയോണാർഡോ ബാലെർഡി.


2.ഫ്രാങ്കോ മസ്റ്റാന്റുവോനോ 

അർജന്റീനയുടെ അടുത്ത താര പ്രതിഭ.ഇപ്പോൾ ആ പാരമ്പര്യം തുടരാൻ എത്തുന്ന പുതിയ തലമുറയുടെ പ്രതീക്ഷയാണ് ഫ്രാങ്കോ മാസ്റ്റാൻടുവോണോ.റിവർ പ്ലേറ്റിൽ വളർന്ന ഈ യുവപ്രതിഭ, അർജന്റീനയിൽ നിരവധി പ്രായ റെക്കോർഡുകൾ സ്വന്തമാക്കിയ ശേഷം 2025-ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറി. 2007-ൽ ജനിച്ച അദ്ദേഹം, അർജന്റീനയുടെ സീനിയർ ദേശീയ ടീമിനായി ഔദ്യോഗിക മത്സരത്തിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ചു.വലത് വിങ്ങിലും, അറ്റാക്കിംഗ് മിഡ്ഫീൽഡറായും, സ്‌ട്രൈക്കറിന് പിന്നിലും ഒരുപോലെ തിളങ്ങാൻ കഴിയുന്ന താരമാണ് അദ്ദേഹം. അസാധാരണമായ ബോൾ കൺട്രോൾ, കൃത്യതയുള്ള പാസുകൾ, മാരകമായ ഇടതുകാലൻ ഷോട്ടുകൾ, സെറ്റ് പീസുകളിലെ മികവ്—ഇവയെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

വലിയ വേദികളിൽ പോലും പന്ത് ആവശ്യപ്പെടാനും, ഉത്തരവാദിത്വം ഏറ്റെടുക്കാനും, ടീമിനെ മുന്നോട്ട് നയിക്കാനും അദ്ദേഹം മടിക്കാറില്ല.മെസ്സിയുമായി താരതമ്യം ചെയ്യുന്നത് നീതിയാകില്ല. കാരണം ഫ്രാങ്കോ മസ്റ്റാന്റുവാനോ മറ്റൊരു മെസ്സിയാകാൻ വന്നതല്ല സ്വന്തം പേരിൽ ചരിത്രം എഴുതാനാണ് വന്നിരിക്കുന്നത്. സ്ഥിരത നില നിർത്തിയാൽ അർജൻ്റീന ടീമിലെ സ്ഥിര സാന്നിധ്യം ആയിരിക്കും ഫ്രാങ്കോ മസ്റ്റാന്റുവോനോ.


3.മത്ത്യാസ് സോളെ 

അർജന്റീനയുടെ ആക്രമണനിരയ്ക്ക് പുതിയ മൂർച്ച കൂട്ടാൻ പറ്റിയ കളിക്കാരൻ.അർജന്റീനയുടെ പുതിയ തലമുറയിൽ നിരവധി പ്രതിഭാധനരായ അറ്റാക്കിംഗ് താരങ്ങളുണ്ട്. എന്നാൽ അവരിൽ ഏറ്റവും വ്യത്യസ്തമായ പ്രൊഫൈലുള്ള താരമാണ് മത്ത്യാ സ് സോളെ.സ്വാഭാവികമായി ഇടതുകാലൻ ആയ അദ്ദേഹം വലത് വിങ്ങിൽ നിന്ന് കളി നിയന്ത്രിച്ച് മധ്യഭാഗത്തേക്ക് കയറി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അസാധാരണ മികവുള്ള താരമാണ്.

2003-ൽ ജനിച്ച സോളെ നിലവിൽ എ.എസ്. റോമയുടെ ആദ്യ ടീമിലെ പ്രധാന ആക്രമണ താരങ്ങളിലൊരാളാണ്. 2026 ലോകകപ്പിനായുള്ള അർജന്റീനയുടെ പ്രാഥമിക ടീമിലും അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നു. പരിശീലകൻ ലയണൽ സ്‌കലോണിയുടെ ദീർഘകാല പദ്ധതിയിലെ പ്രധാന യുവതാരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നതിന്റെ വ്യക്തമായ സൂചനയാണിത്.സോളെയെ വ്യത്യസ്തനാക്കുന്നത് എന്താണ് വലത് വിങ്ങിൽ നിന്ന് ഇടതുകാലിലേക്ക് പന്ത് മാറ്റി മധ്യഭാഗത്തേക്ക് കടന്ന് കളി നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഏറ്റവും വലിയ ശക്തി.

പ്രതിരോധത്തിലേക്ക് ഒതുങ്ങി കളിക്കുന്ന ടീമുകൾക്കെതിരെ സോളെയുടെ ഡ്രിബ്ലിംഗ്, സൃഷ്ടിപരമായ പാസുകൾ, ഷൂട്ടിംഗ് എന്നിവ അർജന്റീനയ്ക്ക് പുതിയ വഴികൾ തുറക്കും.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയാലും ക്ഷീണിച്ച പ്രതിരോധത്തെ തകർക്കാൻ അദ്ദേഹത്തിന് കഴിയും.അതോടൊപ്പം, നിക്കോ പാസ്, ഫ്രാങ്കോ മാസ്റ്റാൻടുവോണോ, ക്ലൗഡിയോ എച്ചെവെറി തുടങ്ങിയ യുവപ്രതിഭകളോടൊപ്പം അർജന്റീനയുടെ സൃഷ്ടിപരമായ ആക്രമണത്തിന് കൂടുതൽ ആഴവും വൈവിധ്യവും നൽകാനും അദ്ദേഹത്തിന് കഴിയും.വലിയ താരമാകാൻ സോളെ കൂടുതൽ സ്ഥിരത പുലർത്തണം. എല്ലാ മത്സരങ്ങളിലും ഒരേ നിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിലും കൂടുതൽ പങ്കാളിയാവുകയും വേണം.അതോടൊപ്പം കൂടുതൽ ഗോളുകളും അസിസ്റ്റുകളും നിർണായക പാസുകളും നൽകുന്ന കാര്യക്ഷമതയും വർധിപ്പിക്കേണ്ടതുണ്ട്.

Post a Comment

Previous Post Next Post