മെസ്സിയും യമാലും വീണ്ടും നേർക്ക് നേർ മത്സരത്തിനിറങ്ങുന്നു

യൂറോപ്യൻ ചാമ്പ്യന്മാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലുള്ള കിരീട പോരാട്ടം ആണ് ഫൈനലിസിമ. നിലവിൽ ആ പോരാട്ടം സ്പെയിനും അർജൻറീനയും തമ്മിലാണ്. അർജൻറീനയോട് ഏറ്റുമുട്ടാനുള്ള പേടി കാരണം സ്പെയിൻ പല ഒഴിവു കഴിവുകളും പറഞ്ഞ് ഈ മത്സരം മാറ്റിവെച്ചത് ആയിരുന്നു. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഫൈനൽ ഇതുവരെ നടന്നിട്ടുമില്ല. 

പുതിയ റിപ്പോർട്ട് പ്രകാരം ഫൈനലിസിമ അടുത്തുതന്നെ നടക്കാൻ സാധ്യതയുണ്ട്. ലോകകപ്പ് ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം വീട്ടാനാണ് അർജൻറീന ഇറങ്ങുന്നത്.

അന്നത്തെ ഫൈനലിൽ എൻസോയ്ക്ക് ചുവപ്പുകാർഡ് കിട്ടിയതും റോമേറോ, ലിസാൻഡ്രോ എന്നിവർ പരിക്കേറ്റ് പുറത്തായതും ഒക്കെ അർജൻറീനയെ ബാധിച്ചിരുന്നു. ഡി പോളിനും പരഡസിനും വൈറൽ പനി ആയതും സിമിയോണിക്കും മാക്കിനും തലവേദന വന്നതും അന്നത്തെ പെർഫോമൻസ് കുറയാൻ ഇടയാക്കി.

എല്ലാ കളിക്കാരും ഫിറ്റായിരുന്നാൽ പഴയ ഒരു ആറും ഫൈനലിലെ ഒന്നും അടക്കം ഏഴു ഗോളങ്കിലും തിരിച്ചടിക്കാതെ അർജൻറീന ഈ ഫൈനലിസിമ വിജയിക്കില്ല.

വീണ്ടും സ്പെയിനും അർജൻ്റീനയും കണ്ടുമുട്ടുമ്പോൾ വിജയം നില നിർത്താൻ സ്പെയിനും വേൾഡ് കപ്പ് ഫൈനലിൽ കണക്ക് തീർക്കാൻ അർജൻ്റീനയും മത്സരത്തിന് ഇറങ്ങുന്നു

Post a Comment

Previous Post Next Post