കിരീടം നിലനിർത്താൻ ഇറങ്ങിയ അർജന്റീന, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് തികച്ചും നിഷ്ക്രിയമായ നെഗറ്റീവ് ഫുട്ബോളാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം എല്ലാ മേഖലയിലും സ്പെയിൻ പൂർണ്ണ ആധിപത്യം പുലർത്തിയപ്പോൾ, നല്ലൊരു മുന്നേറ്റം പോലുമില്ലാതെ കേവലം 11 പേർ ഗ്രൗണ്ടിൽ നിൽക്കുന്നു എന്ന മട്ടിൽ സമയം തള്ളിനീക്കാനാണ് ലയണൽ സ്കലോണിയുടെ സംഘം ശ്രമിച്ചത്. ഒരു ലോകകപ്പ് ഫൈനലിന് വേണ്ട യാതൊരുവിധ ആവേശവും പോരാട്ടവീര്യവും കാണിക്കാത്ത അർജന്റീനയെ പൂർണ്ണമായും നിഷ്പ്രഭമാക്കിക്കൊണ്ട് സ്പെയിൻ മൈതാനം അടക്കിഭരിച്ചു. മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റിലും ഗോൾ നേടാനുള്ള ഒരൊറ്റ ശ്രമം പോലും നടത്താൻ അർജന്റീനയ്ക്കായില്ല എന്നത് ഒരു ലോകകപ്പ് ഫൈനലിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഷോട്ട് ഓൺ ടാർഗറ്റ് പോയിട്ട്, പോസ്റ്റിന് നേരെ ഒരു ഷോട്ടുതിർക്കാൻ പോലും നോക്കാതെ, എങ്ങനെയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി എത്തിച്ചാൽ മതിയെന്ന നിലയിലുള്ള അർജന്റീനയെയാണ് മൈതാനത്ത് കണ്ടത് . സ്പാനിഷ് ടീമിന്റെ മികവിനൊത്ത് ഉയരാൻ അവർക്ക് സാധിച്ചതേയില്ല. ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസിന്റെ അസാധാരണമായ സേവുകൾ മാത്രമാണ് നിശ്ചിത സമയത്ത് സ്പെയിനെ ഗോളടിക്കുന്നതിൽ നിന്നും തടഞ്ഞുനിർത്തിയത്. മത്സരത്തിന്റെ മിക്ക സമയത്തും സ്പെയിൻ vs, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് തികച്ചും നിഷ്ക്രിയമായ നെഗറ്റീവ് ഫുട്ബോളാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം എല്ലാ മേഖലയിലും സ്പെയിൻ പൂർണ്ണ ആധിപത്യം പുലർത്തിയപ്പോൾ, നല്ലൊരു മുന്നേറ്റം പോലുമില്ലാതെ കേവലം 11 പേർ ഗ്രൗണ്ടിൽ നിൽക്കുന്നു എന്ന മട്ടിൽ സമയം തള്ളിനീക്കാനാണ് ലയണൽ സ്കലോണിയുടെ സംഘം ശ്രമിച്ചത്. ഒരു ലോകകപ്പ് ഫൈനലിന് വേണ്ട യാതൊരുവിധ ആവേശവും പോരാട്ടവീര്യവും കാണിക്കാത്ത അർജന്റീനയെ പൂർണ്ണമായും നിഷ്പ്രഭമാക്കിക്കൊണ്ട് സ്പെയിൻ മൈതാനം അടക്കിഭരിച്ചു. മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റിലും ഗോൾ നേടാനുള്ള ഒരൊറ്റ ശ്രമം പോലും നടത്താൻ അർജന്റീനയ്ക്കായില്ല എന്നത് ഒരു ലോകകപ്പ് ഫൈനലിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഷോട്ട് ഓൺ ടാർഗറ്റ് പോയിട്ട്, പോസ്റ്റിന് നേരെ ഒരു ഷോട്ടുതിർക്കാൻ പോലും നോക്കാതെ, എങ്ങനെയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി എത്തിച്ചാൽ മതിയെന്ന നിലയിലുള്ള അർജന്റീനയെയാണ് മൈതാനത്ത് കണ്ടത് . സ്പാനിഷ് ടീമിന്റെ മികവിനൊത്ത് ഉയരാൻ അവർക്ക് സാധിച്ചതേയില്ല. ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസിന്റെ അസാധാരണമായ സേവുകൾ മാത്രമാണ് നിശ്ചിത സമയത്ത് സ്പെയിനെ ഗോളടിക്കുന്നതിൽ നിന്നും തടഞ്ഞുനിർത്തിയത്. മത്സരത്തിന്റെ മിക്ക സമയത്തും സ്പെയിൻ vs
മാർട്ടിനെസ് എന്ന രീതിയിലായിരുന്നു കളി.
93-ആം മിനിറ്റിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി ചുവപ്പ് കാർഡോടെ പുറത്തുപോയത് അർജന്റീനക്ക് കൂനിന്മേൽ കുരുവായി . പത്തുപേരായി ചുരുങ്ങിയതോടെ എക്സ്ട്രാ ടൈമിൽ സ്പെയിനിന്റെ ആക്രമണങ്ങളെ ചെറുക്കുക അവർക്ക് അസാധ്യമായി മാറി. ഒടുവിൽ 106 ആം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ അർഹിച്ച വിജയഗോൾ നേടുക തന്നെ ചെയ്തു. കളിയിലുടനീളം 20 ഷോട്ടുകൾ സ്പെയിൻ പായിച്ചപ്പോൾ, തോൽവി ഉറപ്പായ അവസാന നിമിഷങ്ങളിലാണ് അർജന്റീന തങ്ങളുടെ ആദ്യ മുന്നേറ്റം നടത്തിയത് എന്നത് അവർ ഈ മത്സരത്തിൽ എത്രമാത്രം പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നു. എല്ലാം കൊണ്ടും സ്പെയിൻ മാത്രം അർഹിച്ച കിരീടനേട്ടം .
ഈ ലോകകപ്പ് അവസാനിക്കുമ്പോൾ അർജന്റീനയുടെ കളിക്കളത്തിലെ പ്രകടനത്തേക്കാൾ എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ക്യാപ്റ്റന്മാരുടെ ആം ബാൻഡ് നിങ്ങൾ ശ്രദ്ധിച്ചിരുന്നുവെങ്കിൽ അതിൽ എഴുതിയിരിക്കുന്നത് ഫുട്ബോൾ, ലോകത്തെ ഒന്നിപ്പിക്കുന്നു എന്നാണ്. അതാണ് ഫുട്ബോളിന്റെ യഥാർത്ഥ ലക്ഷ്യവും അതിന്റെ ഭംഗിയും. എന്നാൽ ഈ ലോകകപ്പിൽ കണ്ടത് ആരാധകർക്കിടയിൽ നിയന്ത്രണാതീതമായി വളരുന്ന ചേരിതിരിവും വിദ്വേഷവുമാണ്. കളിയുടെ ഭംഗിയും ആവേശവും കൂട്ടുന്ന ആരോഗ്യകരമായ ആരാധക തർക്കങ്ങളും ട്രോളുകളും എപ്പോഴും നല്ലതാണ്. എന്നാൽ അതിനൊക്കെ ഒരു പരിധിയുണ്ട്, ആ അതിർവരമ്പുകൾ ഒരിക്കലും ലംഘിക്കാൻ പാടില്ലാത്തതാണ്. നിർഭാഗ്യവശാൽ, മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ മനുഷ്യർക്കിടയിൽ ഉണ്ടാകാറുള്ള അതേ കടുത്ത അന്ധതയും പരസ്പര ശത്രുതയുമാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിലും ആഴത്തിൽ പടർന്നുപിടിക്കുന്നത്. എന്റെ മതം അല്ലെങ്കിൽ എന്റെ വിശ്വാസമാണ് മറ്റുള്ളവയെക്കാൾ വലുത് എന്ന് അന്ധമായി ചിന്തിക്കുന്നത് പോലെ, എന്റെ ടീമും എന്റെ കളിക്കാരനുമാണ് ഏറ്റവും മികച്ചത്, മറ്റുള്ളവരെല്ലാം മോശക്കാരാണ് എന്ന ചിന്താഗതിയിലേക്ക് ഫാൻ ഫൈറ്റുകൾ വഴിമാറിയിരിക്കുന്നു. ഈ രീതിയിലുള്ള കടുത്ത വിദ്വേഷം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. ഏത് ടീമിനെ പിന്തുണയ്ക്കണം, ആരാണ് മികച്ച കളിക്കാരൻ എന്ന് തീരുമാനിക്കാനുള്ളത് ഓരോരുത്തരുടെയും തികച്ചും വ്യക്തിപരമായ ചോയ്‌സുകളാണ്. അത് പലർക്കും പല ഇഷ്ടങ്ങളാകാം, അത് അവരുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ മാനിക്കാനുള്ള മാന്യത നമുക്കുണ്ടാകണം. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കേണ്ട ഒരുകാര്യവുമില്ല. ആ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ശല്യമോ മാനസികമായ വേദനയോ ഉണ്ടാക്കുന്ന രീതിയിലേക്ക് തരം താഴരുത്. മനുഷ്യരെ ഒന്നിപ്പിക്കേണ്ടതും സ്നേഹത്തിലേക്ക് നയിക്കേണ്ടതുമായ മതങ്ങളും വിശ്വാസങ്ങളും ഇക്കാലത്ത് മനുഷ്യരെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നത് പോലെ, ഹൃദയങ്ങളെ ഒന്നിപ്പിക്കേണ്ട ഫുട്ബോളും ഭിന്നിപ്പിനുള്ള ഒരു ആയുധമായി ഒരിക്കലും മാറരുത്. ഫുട്ബോൾ എപ്പോഴും നമ്മളെ ഒന്നിപ്പിക്കാനുള്ളതാണ് , അല്ലാതെ പരസ്പരം അകറ്റാനുള്ളതല്ല.
അവസാനിപ്പിക്കുന്നതിന് മുൻപ് ഒരുകാര്യം കൂടി, ഇന്ത്യക്കാരായ നമ്മൾ ഈ ഫുട്ബോൾ മാമാങ്കത്തെ നെഞ്ചിലേറ്റി ആഘോഷിച്ചു കഴിഞ്ഞു. ലോകകപ്പ് കഴിഞ്ഞതോടെ ഈ ആവേശം ഇവിടെ വെച്ച് അവസാനിപ്പിച്ച് ഫുട്ബോൾ ആഘോഷിക്കാൻ നമ്മൾ ഇനി അടുത്തൊരു നാല് വർഷം കൂടി കാത്തിരിക്കരുത്. പകരം, ഇപ്പോൾ രാജ്യത്തുള്ള ഈ ഫുട്ബോൾ തരംഗവും ഊർജ്ജവും നമ്മൾ അതേപടി നിലനിർത്തണം. ഈ ആവേശം ഒട്ടും ചോർന്നുപോകാതെ മുന്നോട്ട് കൊണ്ടുപോകാൻ നമ്മുടെ കായിക അധികാരികൾ അടിയന്തരമായി ഇടപെടുകയും ദീർഘവീക്ഷണമുള്ള കൃത്യമായ പദ്ധതികൾ നടപ്പിലാക്കുകയും വേണം. അതോടൊപ്പം തന്നെ, വിദേശ ക്ലബ്ബുകളോടും അന്താരാഷ്ട്ര ഫുട്ബോളിനോടും കാണിക്കുന്ന ഇതേ ആവേശം നമ്മുടെ നാട്ടിലെ ടൂർണമെന്റുകളോടും ആരാധകർ കാണിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഐ.എസ്.എൽ ഐ-ലീഗ് ഉൾപ്പെടെയുള്ള ആഭ്യന്തര ഫുട്ബോൾ മത്സരങ്ങളെയും നമ്മൾ സ്റ്റേഡിയങ്ങളിൽ എത്തിയും അല്ലാതെയും പരമാവധി പിന്തുണയ്ക്കണം. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി നമ്മൾ അടിത്തട്ടിൽ നിന്ന് തന്നെ ആത്മാർഥമായി അധ്വാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്രയും വേഗത്തിൽ, വരും വർഷങ്ങളിൽ തന്നെ ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത നേടാൻ ആവശ്യമായ ദീർഘകാല പദ്ധതികളും കൃത്യമായ പ്രവർത്തനങ്ങളും ഇവിടെ ഉണ്ടാകണം. ഈ ആവേശം വരുംതലമുറയ്ക്ക് വഴിവിളക്കാക്കി മാറ്റി, ഇന്ത്യൻ ഫുട്ബോളിനെ ലോകവേദിയിൽ എത്തിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

إرسال تعليق