ലിയോണൽ മെസ്സി വീണ്ടും അർജന്റീന കുപ്പായത്തിൽ ഫെയർവെൽ മത്സരത്തിനായുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തി ലിയോണൽ സ്കലോണി.

​അർജന്റീന ദേശീയ ടീമിലെ തൻ്റെ കരിയറിന് പൂർണ്ണവിരാമമിടുന്നതിൻ്റെ ഭാഗമായി അർജന്റീനിയൻ ആരാധകർക്ക് മുന്നിൽ വെച്ച് വിടപറയാൻ ലിയോണൽ മെസ്സി ഒരവസരം കൂടി നൽകുന്നു. ഒക്ടോബർ 6-ന് ബ്യൂണസ് അയേഴ്സിലെ മധ്യത്തിലുള്ള ഐക്കോണിക് സ്റ്റേഡിയമായ 'എസ്റ്റാഡിയോ മോണുമെന്റലിൽ' വെച്ച് ബെനിനെതിരെയുള്ള ഫ്രണ്ട്ലി മത്സരത്തിലാണ് മെസ്സിയുടെ ലാസ്റ്റ് ഡാൻസ് അരങ്ങേറുന്നത്.സെപ്റ്റംബർ-ഒക്ടോബർ ഇന്റർനാഷണൽ വിൻഡോയിലായി ബോളിവിയ, ബുർക്കിന ഫാസോ, ബെനിൻ എന്നിവർക്കെതിരായ മത്സരങ്ങൾ എഎഫ്എ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ലിയോണൽ സ്കലോണിയാണ് മെസ്സിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.


മെസ്സി മുന്നിൽ നിന്ന് നയിക്കും  പുതിയ യുവതാരങ്ങളുമായി അർജന്റീന ടീമിനെ പ്രഖ്യാപിച്ച് ലിയോണൽ സ്കലോണി.

​അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി ലിയോണൽ മെസ്സിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ ടീമിനെ പ്രഖ്യാപിച്ചു. അനുഭവസമ്പന്നരായ സീനിയർ താരങ്ങളും വളർന്നുവരുന്ന യുവതാരങ്ങളും ചേർന്ന മികച്ച നിരയാണ് സ്കലോണി ഒരുക്കിയിരിക്കുന്നത്.പ്രധാന വിവരങ്ങൾ, മെസ്സിയുടെ വിടവാങ്ങൽ മത്സരം ഒരുക്കണമെന്ന് ആരാധകരുടെയും അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെയും ആവശ്യം മമെസ്സിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല.


​ഗോളികൾ: എമിലിയാനോ മാർട്ടിനെസ്, ഹുവാൻ മുസ്സോ, ഹെറോണിമോ റുള്ളി.

​പ്രതിരോധനിര: ക്രിസ്റ്റ്യൻ റോമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫികോ, നഹുവൽ മോളിന, ലിയോണാർഡോ ബെലാർഡി, അഗസ്റ്റിൻ ഹിയായ്, ഫാകുണ്ടോ മെദീന, വലന്റിൻ ബർക്കോ, റോമാൻ വേഗ.

​മധ്യനിര: എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, ഹിയോവാനി ലോ സെൽസോ, എക്സെക്വിയൽ പാലാസിയോസ്, നിക്കോ പാസ്, ഫ്രാങ്കോ മസ്തന്തൂണോ, മത്യാസ് സൂലേ.

​മുന്നേറ്റനിര: ലിയോണൽ മെസ്സി, ഹൂലിയൻ അൽവാരസ്, ലൗതാരോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്, ഹിയുലിയാനോ സിമിയോണി, ഹിയാൻലൂക്കാ പ്രെസ്റ്റിയാന്നി, ഹോസെ മാനുവൽ ലോപ്പസ്, സാന്തിയാഗോ കാസ്ട്രോ.

Post a Comment

Previous Post Next Post