ഇന്റർ മയമിക്കായി നൂറാം ഗോളും കരിയറിലെ 48 ആം കിരീടവുമായി ലയണൽ മെസ്സി.24-ാം മിനിറ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ ആയിരുന്നു  മെസ്സിയുടെ ഗോൾ. ഇന്റർ മയാമി ജേഴ്‌സിയിൽ 100-ാം ഗോൾ തികച്ച് ചരിത്രം കുറിച്ച് ലിയോ, പിന്നീട് കാസെമിറോയുടെ ഗോളിന് അസിസ്റ്റും നൽകി.ക്രൂസ് അസൂളിനെ 2–0ന് തകർത്ത് കാംപിയോണസ് കപ്പ് കിരീടം മയാമിക്ക്.മേജർ ലീഗ് സോക്കർ, മെക്സിക്കൻ ലീഗ എംഎക്സ് (Liga MX) ചാമ്പ്യൻമാർ തമ്മിലുള്ള വാർഷിക പോരാട്ടത്തിൽ ക്രൂസ് അസുലിനെ 2-0 ന് പരാജയപ്പെടുത്തി ഇന്റർ മിയാമി 'കാമ്പിയോൺസ് കപ്പ്' (Campeones Cup) സ്വന്തമാക്കി. മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

നിലവിലെ എംഎൽഎസ് കപ്പ് ജേതാക്കളായ ഇന്റർ മിയാമിയുടെ ആദ്യ കാമ്പിയോൺസ് കപ്പ് കിരീടനേട്ടമാണിത്; അർജന്റീനൻ സൂപ്പർതാരം ക്ലബ്ബിനായി നേടിയ നൂറാം ഗോളാണ് ഈ വിജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മെസ്സി എടുത്ത കോർണർ കിക്കിൽ നിന്ന് കാസെമിറോ ഹെഡറിലൂടെ ഗോൾ നേടിയാണ് വിജയം ഉറപ്പിച്ചത്.അർജന്റീനയ്‌ക്കൊപ്പം 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന്റെ നിരാശയ്ക്ക് രണ്ട് മാസത്തിന് ശേഷം, ഈ വർഷത്തെ തന്റെ ആദ്യ കിരീടം മെസ്സി സ്വന്തമാക്കി.മിയാമിയുടെ പുതിയ മുഖ്യ പരിശീലകനായ ക്രിസ്റ്റ്യൻ "കിലി" ഗോൺസാലസ് ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തിലാണ് ഈ കിരീടനേട്ടം ഉണ്ടായത്. കാമ്പ്യോൺസ് കപ്പ്  സ്വന്തമാക്കിയതോടെ ലയണൽ മെസ്സി തന്റെ കരിയറിൽ റെക്കോർഡ് നേട്ടമായ 48 കിരീടങ്ങൾ തികച്ചു.അർജന്റീന ദേശീയ ടീമിനൊപ്പം ആറ് കിരീടങ്ങളും എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം 35 കിരീടങ്ങളും മെസ്സി നേടിയിട്ടുണ്ട്.ഇന്റർ മിയാമിയിൽ ഇതുവരെ നാല് കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയത്.

മെസ്സിക്കൊപ്പം കളിച്ചതിനെക്കുറിച്ച് കസെമിറോ

മെസ്സിയുടെ കളി കണ്ട് നമ്മൾ ശരിക്കും ആസ്വദിക്കണം. ഇനി എത്ര കാലം അദ്ദേഹത്തെ ഇതുപോലെ കളത്തിൽ കാണാൻ പറ്റുമെന്ന് ആർക്കുമറിയില്ല... വേറെ ലെവൽ സംഭവമാണ്, പറഞ്ഞറിയിക്കാൻ പറ്റില്ല! ഹി ഈസ് സിംപ്ലി ഇൻക്രെഡിബിൾ."

"ഫുട്ബോളിന് വേണ്ടി അദ്ദേഹം ചെയ്തതും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും എന്തൊക്കെയാണെന്ന് നോക്കൂ... നമ്മളത് ആസ്വദിച്ചു കൊണ്ടേയിരിക്കണം. മെസ്സിയോട് നന്ദി മാത്രം, എത്ര നന്ദി പറഞ്ഞാലും തീരില്ല.

"അദ്ദേഹം തന്നെയാണ് ബെസ്റ്റ്. എത്ര തവണ വേണമെങ്കിലും ഞാനിത് പറയും, എനിക്ക് മടുക്കില്ല ലോകകപ്പിലും മെസ്സി അത് തെളിയിച്ചതാണ്, ഇപ്പോഴും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പുള്ളി കൂടെയുണ്ടെങ്കിൽ പിന്നെ കളത്തിൽ എല്ലാം എളുപ്പമാണ്.

Post a Comment

Previous Post Next Post