സത്യത്തിൽ ഫൈനലിനു മുൻപ് നടന്നത് എന്തായിരുന്നു. മറ്റു അർജെന്റിന കളിക്കാരെ സമ്മർദത്തിൽ ആക്കിയത് ആര്?ആദ്യമേ പറയട്ടെ ഇതിനൊക്കെ മറുപടി പറയാൻ ഒരാളെ കൊണ്ടേ സാധിക്കൂ, സാക്ഷാൽ ലയണൽ മെസ്സി
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഡ്രസ്സിങ് റൂമിൽ നിന്ന് ഗ്രൗണ്ടലേക്ക് ഇറങ്ങാൻ വരുന്ന തന്റെ സഹതാരങ്ങളോട് ലയണൽ മെസ്സി ഇങ്ങനെ പറയുന്ന വീഡിയോ പുറത്ത് വന്നത് നമ്മൾ കണ്ടു.
"നമുക്ക് ശാന്തത പാലിക്കാം. ഇപ്പോൾ നടന്നത് എല്ലാം മറന്ന് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കാം."
ആ നിമിഷം തന്നെ, ലിസാൻഡ്രോ മാർട്ടിനെസും എൻസോ ഫെർണാണ്ടസും ഡ്രസ്സിംഗ് റൂമിന്റെ പിറകിൽ നിന്ന് കരഞ്ഞു കണ്ണുകൾ തുടച്ചു മുൻപിലേക്ക് നടന്നു വരുന്നുണ്ട്. അപ്പോൾ, യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചത്? ഈ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നിരവധി അസാധാരണ സംഭവങ്ങൾ ഉണ്ടായിരുന്നു. തുടക്കം മുതൽ അവസാനം വരെ സംശയാസ്പദമായ പല സംഭവങ്ങളും ഫൈനൽ ദിവസത്തിൽ നടന്നിട്ടുണ്ട്, അവയുടെ ഒരു സംഗ്രഹം ഇതാ:
1) കളി തുടങ്ങും മുൻപ് ഡ്രസ്സിങ് റൂമിൽ നിന്ന് ഗ്രൗണ്ടിലേക്ക് വരുന്ന മെസ്സിയുടെയും ടീം അംഗങ്ങളുടെയും കുറെ ഫോട്ടോസ് വീഡിയോസ് പുറത്ത് വന്നിട്ടുണ്ട്, അർജന്റീന കളിക്കാരിൽ ആരുടെ മുഖത്തും സന്തോഷം ഇല്ല, എല്ലാവരുടെയും മുഖത്ത് സമ്മർദ്ദം / ദുഃഖം ആണ് കാണാൻ ആവുന്നത്. മെസ്സി മാത്രം കുറച്ചു ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ട്, എന്നാൽ മെസ്സിയുടെ മുഖത്തും സാധാരണ കാണുന്ന സന്തോഷമോ ചിരിയോ ഒരു തവണപോലും കാണാൻ ആയില്ല. സാധാരണ മാച്ചിന് ഇറങ്ങുമ്പോൾ അർജന്റീന കളിക്കാർ ചിരിച്ചും കളിച്ചും ആണ് നടന്നു നീങ്ങുക. എന്നാൽ ഫൈനലിൽ അങ്ങനെ ഉണ്ടായിട്ടില്ല. പോസ്റ്റിൽ ചേർത്ത ചെയ്ത ഫോട്ടോസ് കാണുക. വീഡിയോസ് ഇവിടെ ഇട്ടാൽ copy റൈറ്റ് വരും, യൂട്യൂബിൽ നോക്കിയാൽ വീഡിയോസും കാണാൻ ആവും.
2) അർജന്റീനയുടെ എല്ലാ മത്സരങ്ങളിലും ഗാലറിയിൽ അർജന്റീന ഫുട്ബോൾ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും CONMEBOL പ്രസിഡന്റ് അലജാൻഡ്രോ ഡൊമിംഗ്വസും ഹാജരായിരുന്നു, എന്നാൽ ഇവരെ രണ്ടു പേരെയും ഫൈനൽ മത്സത്തിൽ മാത്രം കണ്ടില്ല.
3) മെസ്സിയുടെ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ, ബന്ധുക്കൾ ഇവരെല്ലാം മുൻ മത്സരങ്ങളിലെല്ലാം ഗാലറിയിൽ ഉണ്ടായിരുന്നു. ഓരോ തവണ മെസ്സി കളിക്കളത്തിൽ ആവേശം സൃഷ്ട്ടിക്കുമ്പോഴും മത്സരം ലൈവ് കാണിക്കുന്ന ചാനൽ കമറകൾ മെസ്സിയുടെ കുടുംബത്തെ കാണിക്കാറുണ്ട്. എന്നാൽ അവരും ഫൈനൽ മത്സരം കാണാൻ ഹാജരായിരുന്നില്ല.
4) ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയും പെട്ടെന്ന് ആണ് പരിക്കേറ്റു പുറത്തേക്ക് പോകുന്നത്, പ്രതേകിച്ചു ലിസാൻഡ്രോ മാർട്ടിനസിന്റെ 44 മിനുട്ടിലെ ചേഞ്ച് ഉൾക്കൊള്ളാൻ സാധിക്കാത്തതും അപ്രതീക്ഷിതവും ആയിരുന്നു. സാധാരണയായി എത്ര വലിയ പരിക്ക് ഉണ്ടെങ്കിലും പ്രധാനപ്പെട്ട മച്ചകളിൽ, പ്രതേകിച്ചു ലോകകപ്പ് ഫൈനൽ പോലൊരു മാച്ചിൽ രക്തം ഒലിച്ചാലും കളി തുടരുന്ന തരത്തിലുള്ള പോരാട്ട വീര്യമുള്ള കളിക്കാരാണ് രണ്ടുപേരും.
5) അർജന്റീന 25 ഫൗളുകൾ വരുത്തി, 6 മഞ്ഞ കാർഡുകളും 1 ചുവപ്പ് കാർഡും നേടി. സ്പെയിൻ 21 ഫൗളുകൾ ചെയ്തു, പക്ഷേ ഒരു സിംഗിൾ കാർഡ് പോലും ലഭിച്ചില്ല. മെസ്സിയെ 3 തവണ സ്‌പെയിൻ കളിക്കാർ കൈകൊണ്ടു തള്ളി താഴെ ഇട്ടിട്ടുണ്ട്. സാധാരണ എതൊരു കളിക്കും മെസ്സിയെ തൊട്ടാൽ റഫറി കാർഡ് കൊടുക്കാമായിരുന്നു. എന്നാൽ ഫൈനലിൽ റഫറിയുടെ സമീപനം നേരെ തിരിച്ചു ആയിരുന്നു, എന്ത് സംഭവിച്ചാലും സ്പെയിന് കാർഡ് കൊടുക്കില്ല എന്നും, അർജന്റീനയ്ക്ക് അനുകൂലമായി വിസിൽ മുഴക്കില്ല എന്ന നിർബന്ധം റഫറിക്ക് ഉണ്ടായിരുന്നു.
6) മത്സരത്തിലുടനീളം അസാധാരണമായി നിരവധി മിസ്സ് പാസുകളും പിഴവുകളും ഉണ്ടായിരുന്നു. അത് അസാധാരണം ആണ്, ഫുട്ബോളിൽ വൺ സൈഡ് മാച്ച് ഒക്കെ ധാരാളം ഉണ്ടായിട്ടുണ്ട്, 2001 ൽ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ, ഓസ്ട്രേലിയ രണ്ടു കളികളിൽ എതിരാളികൾക്ക് എതിരെ യഥാക്രമം 31, 22 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്, ആ കളികൾ പോലും അർജന്റീന x സ്‌പെയിൻ മത്സരം പോലെ ഏകപക്ഷീയം ആയിട്ടില്ല, അത്രയും മോശം കളിയാണ് അർജന്റീന ടീം ഫൈനലിൽ പുറത്ത് എടുത്തത്.
7) ഇംഗ്ലണ്ടുമായുള്ള സെമിഫൈനൽ വിജയത്തിന് ശേഷം ഫോക്ക്‌ലാൻഡ്‌സ് വിവാദ ബാനർ കയ്യിൽ പിടിച്ച ജിയോവാനി ലോ സെൽസോയെയും ലിസാൻഡ്രോ മാർട്ടിനെസ്സിനെയും ഫൈനൽ മത്സരം കളിക്കാൻ ഇറക്കിയതേ ഇല്ല. സാധാരണയായി ഹാഫ് ടൈം കഴിഞ്ഞാൽ അർജന്റീന നിർബന്ധമായും ആശ്രയിക്കുന്ന കളിക്കാരാരാണ് ഇരുവരും. ഇത്രയും മോശം ഒരു ദിവസം ആയിട്ടും ഈ രണ്ടു സൂപ്പർ താരങ്ങളെയും അർജെന്റിന ഗ്രൗണ്ടിൽ ഇറക്കിയില്ല. എന്ന് മാത്രമല്ല ഇവരെ രണ്ടു പേരെയും ഒരു തവണ പോലും കളി നടക്കുന്ന 120 മിനുട്ട് സ്‌ക്രീനിൽ കാണിച്ചത് പോലും ഇല്ല. ഒരു സമ്പൂർണ അനൗഗ്യോഗിക നിരോധനം രണ്ടുപേർക്കും ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നു.
8) ഫൈനലിനു മുൻപ് നടന്ന എല്ലാ അർജന്റീന മത്സരത്തിലും അർജന്റീനയുടെ പഴയകാല ലെജൻഡ് കളിക്കർ ഗാലറിയിൽ ഉണ്ടായിരുന്നു, പലവട്ടം tv സ്‌ക്രീനിൽ അവരെ കാണിച്ചിരുന്നു, ലാവേസി, പാസ്റ്റോർ, അഗ്യൂറോ, ടെവസ്, സിമിയോണി തുടങ്ങിയ അർജെന്റിന കളിക്കാരെ ഒക്കെ മറ്റു മത്സരത്തിൽ കാണാൻ സാധിച്ചെങ്കിലും ഫൈനൽ മത്സരത്തിൽ അവരാരും ഉണ്ടായിരുന്നില്ല. നിരവധി സ്പാനിഷ് ഇതിഹാസങ്ങൾ ക്യാമറയിൽ പലവട്ടം
പ്രത്യക്ഷപ്പെട്ടിരുന്നു, എന്നാൽ അർജന്റീനിയൻ ഇതിഹാസങ്ങളെയൊന്നും ക്യാമറയിൽ കാണിച്ചില്ല. സെമിഫൈനലിൽ മികച്ച പ്രകടനം നടത്തിയ മകന്റെ കളിക്ക് ആവേശം പകരാൻ അച്ഛൻ സിമിയോണി ഗാലറിയിൽ ഉണ്ടായിരുന്നു, എന്നാൽ ഫൈനൽ മത്സരത്തിൽ ഉണ്ടായിരുന്നില്ല.
9) റഫറിയുമായി ചെറുതായി തർക്കിച്ചതിന് ആണ് എൻസോ ഫെർണാണ്ടസിന് ആദ്യത്തെ മഞ്ഞക്കാർഡ് ലഭിക്കുന്നത്, എന്നാൽ അവിടെ അദ്ദേഹം ഫൗൾ ചെയ്യപ്പെട്ട ആളായിരുന്നു.
10) അർജന്റീന ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ലാത്ത, അർജന്റീനയോട് ഒട്ടും കരുണ കാണിച്ചിട്ടില്ലാത്ത ഒരു റഫറിയാണ് ഫൈനൽ നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്തത്.
11) മത്സരത്തിനുശേഷം, ഒരു അർജന്റീനിയൻ കളിക്കാരനും മാധ്യമങ്ങളോട് സംസാരിച്ചില്ല. പത്രസമ്മേളനത്തിൽ സ്കലോണി മാത്രമാണ് പ്രസ്താവന നടത്തിയത്. പത്രസമ്മേളനം പൂർത്തിയാകുന്നതിന് മുമ്പ് കണ്ണീരോടെയാണ് സ്കലോണി പത്രസമ്മേളനം അവസാനിപ്പിച്ചത്. മത്സരത്തിനുശേഷം കോച്ച് ലയണൽ സ്കലോണി പൂർണ്ണമായും തകർന്നതായി കാണപ്പെട്ടു. വളരെ ഇമോഷണൽ ആയ അയാൾ നിമിഷ നേരം കൊണ്ടു പൊട്ടി കരഞ്ഞു കൊണ്ടു മീഡിയയുടെ മുൻപിൽ നിന്ന് രക്ഷപ്പെട്ടു പോകുക ആയിരുന്നു. സ്‌കലോണി സാധാരണ അങ്ങനെയുള്ള കോച്ച് അല്ല. ടീം തോറ്റാലും വ്യക്തമായി മീഡിയയിൽ സംസാരിക്കുന്ന ആളാണ്. മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ, ഫൈനലിന് മുമ്പ് ടീം കടന്നുപോയതിൽ താൻ വളരെയധികം നിരാശനാണെന്ന് മാത്രം സ്കലോണി പറഞ്ഞു, വിതുമ്പി കരഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി . അപ്പോൾ, ലോകകപ്പ് ഫൈനലിന് മുമ്പ് എന്താണ് സംഭവിച്ചത്?
12) സെമിഫൈനലിലെ ഗോൾ സ്കോററും അർജന്റീനയ്ക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട മത്സരത്തിൽ ഒക്കെ ഗോൾ നേടാറുള്ള സൂപ്പർ താരം ആയിരുന്നിട്ടും, മത്സരത്തിൽ ഉടനീളവും മത്സരത്തിനു ശേഷവും ലൗട്ടാരോ മാർട്ടിനെസിനെ സ്‌ക്രീനിൽ കാണാനേ ഉണ്ടായിരുന്നില്ല, കളിക്കിടെ ബെഞ്ചിൽ ഒരുതവണ പോലും അദ്ദേഹത്തെ കാണിച്ചില്ല.
13) സെമിഫൈനൽ വരെ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ (19) നേടിയ അർജന്റീനയ്ക്ക് ഫൈനലിൽ ലക്ഷ്യത്തിലേക്ക് ഒരു സിംഗിൾ ഷോട്ട് പോലും രേഖപ്പെടുത്താൻ കഴിഞ്ഞില്ല.
14) കിക്കോഫിന് മുമ്പ്, വാതുവയ്പ്പ് വെബ്‌സൈറ്റുകൾ എല്ലാം അർജന്റീനയ്ക്ക് കുറഞ്ഞ സാധ്യതയും സ്പെയിനിന് ഉയർന്ന സാധ്യതയും നൽകി.
15) ടീം ബസിൽ നിന്ന് ഇറങ്ങുമ്പോൾ അർജെന്റിന കളിക്കാർ എല്ലാം സന്തോഷത്തോടെ കാണപ്പെട്ടു. അതിന്റെ വീഡിയോസ് യൂട്യൂബിൽ ഉണ്ട്. എന്നാൽ ഡ്രസ്സിംഗ് റൂമിൽ പ്രവേശിച്ചതിനുശേഷം എന്താണ് സംഭവിച്ചത്, അവിടെ വച്ചു കളിക്കാരുടെ മാനസികാവസ്ഥയിൽ ഇത്രയും നാടകീയമായ മാറ്റത്തിന് എന്താണ് കാരണമായത്?
16) ഇവിടെ ചേർത്തിരിക്കുന്ന ഈ ദൃശ്യങ്ങൾ ESPN ചാനൽ ടീമിന്റെ ക്യാമറകൾ ആണ് പകർത്തിതും പുറത്ത് വിട്ടതുമെന്ന് റിപ്പോർട്ടുണ്ട്. മെസ്സി സഹതാരങ്ങളോട് സംസാരിക്കുന്ന ഈ വീഡിയോ മറ്റു FIFA യുടെ ഔദ്യോഗിക തത്സമയ സംപ്രേക്ഷണത്തിൽ ഒന്നും കാണിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.

Post a Comment