തുടർച്ചയായ നാല് മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിയാതെ ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമി. മേജർ സോക്കർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന ഫിലഡെൽഫിയ്ക്കെതിരായ മത്സരത്തിലും ജയിക്കാനാവാതെ ഇൻ്റർമിയമി.മത്സരം 2 - 2 ന് സമനിലയിൽ കലാശിച്ചു.ഇൻ്റർ മിയാമിക്ക് വേണ്ടി സൂപ്പർതാരം ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും നേടി എങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.മെസ്സി നേടിയ ഗോൾ തൻ്റെ പിതാവിനായി സമർപ്പിച്ചു താരം.കളിക്കളത്തിൽ ഇരു ടീമുകളും തർക്കത്തിൽ ഏർപ്പെടുകയും ഇരു ടീമിലെ കളിക്കാർക്ക് റെഡ് കാർഡ് കാണിക്കുകയും ചെയ്തു റഫറി.

Post a Comment