എമ്പാപ്പാ ഗോൾഡൻ ബൂട്ട് ലക്ഷ്യം ആക്കി ഓടിയപ്പോൾ ഇഗ്ലണ്ട് വിജയത്തിനായി ഓടി

 


എമ്പാപ്പക്ക് ഗോൾഡൻ ബൂട്ടും.. ഇഗ്ലണ്ടിന് വിജയവും ഒപ്പം സക്കാക്ക് തുടർച്ചയായി രണ്ടാം ഹാട്രിക്കും.. എമ്പാപ്പാ ഗോൾഡൻ ബൂട്ട് ലക്ഷ്യം ആക്കി ഓടിയപ്പോൾ ഇഗ്ലണ്ട് വിജയത്തിനായി ഓടി.. ആദ്യ പകുതിയിൽ 4ഗോളിന് മുന്നിൽ നിന്ന ഇഗ്ലണ്ട് രണ്ടാം പകുതിയിൽ 3ഗോൾ വഴങ്ങി തിരിച്ചു വീണ്ടും ഇഗ്ലണ്ട് 2ഗോൾ കൂടി അടിച്ചു അങ്ങനെ ഇഗ്ലണ്ട് 6 ഗോളും ഫ്രാൻസ് 4ഗോളും അടിച്ചു ആകെ മൊത്തം 10ഗോൾ..


എന്തായാലും 4ഗോൾ അടിച്ചു നാണം കെട്ട തോൽവി ഏറ്റു വാങ്ങാതെ രക്ഷപ്പെട്ടു പോയി..

അർജന്റീന ടീമിനെയും റഫറിയെയും കുറ്റം പറയുന്നവർ കണ്ടോ കളി കണ്ട് കാണുമായിരിക്കും എമ്പാപ്പയുടെ ആദ്യ ഗോൾ ഇഗ്ലണ്ട് വാർ എടുത്തിരുന്നു എങ്കിൽ ഗോവിന്ദ വരച്ചനെ ഒരു ഫൗളിലൂടെ കയറി കണക്റ്റ് ചെയ്താണ് എമ്പാപ്പക്ക് ആ ഗോൾ അടിക്കാൻ അവസരം കിട്ടിയത് പിന്നെ ഇഗ്ലണ്ട് 4ഗോൾ ഉള്ളത് കൊണ്ട് വാറിന് പോയില്ല റഫറി കണ്ടിട്ടും ഫൗൾ വിളിച്ചില്ല അപ്പൊ പിന്നെ റഫറി സഹായിച്ചത് ഫ്രാൻസിനെ അല്ലെ കുറ്റം പറയുന്ന കുഞ്ഞാടുകളെ എന്തായാലും മെസ്സി ഫൈനലിൽ രണ്ട് ഗോൾ അടിച്ചില്ലങ്കിൽ ഗോൾഡൻ ബൂട്ടുമായി എമ്പാപ്പക്ക് നാട്ടിലേക്ക് പോകാം.. ഇന്നത്തെ മാച്ചിലെ ബെസ്റ്റ് പ്ലയർ സക്കാ കൊണ്ട് പോയി അതിന് അദ്ദേഹത്തിന് അർഹത ഉണ്ടായിരുന്നു.. ഇനി  ഫൈനൽ അർജന്റീന vs സ്‌പെയ്‌ൻ 

എല്ലാവരും നേരത്തെ തന്നെ എത്തണം റഫറി ആർക്ക് ഒപ്പം നിൽക്കും എന്ന് നോക്കേണ്ടേ അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

ഒരു കാര്യം പറയാൻ മറന്നു പോയി ഫ്രാൻസിന്റെ ഗോളിയുടെ അഹങ്കാരം ഇന്നത്തെ മാച്ചോടു കൂടി പോയി കിട്ടി ആദ്യ ഗോൾ ഇഗ്ലണ്ട് അടിച്ചപ്പോൾ തന്നെ ആശാന്റെ കിളി പോയി ഒന്ന് ചാടി തടുക്കാൻ പോലും പറ്റിയില്ല.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post